പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് , കൃഷിഭവൻ, പാടശേഖര സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ , മഴപ്പൊലിമ കാർഷിക ആഘോഷ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുന്നരു തെക്കെ ഭാഗം പാടശേഖരത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.ദിനേശൻ , ബിന്ദു നീലകണ്ഠൻ, എ.വി.സുനിത, മെമ്പർമാരായ പി.പി.നാരായണി, കെ.സി അബ്ദുൾ ഖാദർ ,കെ.സീമ, കൃഷി ഓഫീസർ നമിത രഘുനാഥ്, സംഘാടക സമിതി ചെയർമാൻ കെ.വി.ബാലകൃഷ്ണൻ, സി ഡി.എസ്. ചെയർ പേർസൺ കെ.ഇന്ദിര, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ്, എം.കെ.സിദ്ദിഖ്, വി.ഇ.ഒ കെ.ബൈജു സംസാരിച്ചു. കുടുംബശ്രീ പ്രവൃത്തകരുടെ വിവിധ കലാ കായിക പരിപാടികളും അരങ്ങേറി.