പള്ളിക്കര:നാടുണർത്തി മഴക്കാല ബോധവത്ക്കരണവുമായി പള്ളിക്കര ജി.യു.പി സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ. പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.വി.സജീവന്റെ നിർദ്ദേശപ്രകാരം അദ്ധ്യാപകരും ആശാവർക്കർമാരുമൊത്ത് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് അമ്പതോളം വീടുകൾ സന്ദർശിച്ചായിരുന്നു മഴക്കാല രോഗപ്രതിരോധ ബോധവൽക്കരണം നടത്തിയത്. വീടുകളിൽ നിന്ന് കുട്ടികൾ തന്നെ കൊതുക് പ്രജനത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു. പ്രധാനാദ്ധ്യാപകൻ കെ.ഹരിദാസ്, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ കെ.വി.ജിജി, സീനിയർ അസിസ്റ്റന്റ് ടി.വി രജനി, സ്റ്റാഫ് സെക്രട്ടറി കെ.പി ഷമീർ, പി.ടി.എ പ്രസിഡണ്ട് ഇർഷാദ് തെക്കുപുറം എന്നിവർ നേതൃത്വം നൽകി.