കേളകം :കേളകം പഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിതടൂറിസം നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്ത പാലുകാച്ചിമല ടൂറിസം കേന്ദ്രത്തിലേക്ക് ശുചിത്വ ഉപകരണങ്ങൾ കൈമാറി. കേളകം പഞ്ചായത്ത് ഹരിതകർമ്മസേന സംഭാവനയായി നൽകിയ പാഴ് വസ്തു തരം തിരിച്ചു ശേഖരിക്കാനുള്ള ബിന്നുകൾ, കുടിവെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള പാത്രങ്ങൾ, സാനിറ്റയ്സർ, ഹാൻഡ് വാഷ് എന്നിവയാണ് ടൂറിസം സെന്ററിലേക്ക് നൽകിയത്.ശുചിത്വ ഉപകരണങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങ് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മസേന പ്രസിഡന്റ് ബിന്ദു റെജി അദ്ധ്യക്ഷത വഹിച്ചു. പാലുകാച്ചി വന വികസന സമിതി കൺവീനർ ജോർജുകുട്ടി കുപ്പക്കാട്ട് മുഖ്യാതിഥിയായി.സ്ഥിര സമിതി അദ്ധ്യക്ഷ പ്രീത ഗംഗാധരൻ, റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ഹരിതകർമസേന സെക്രട്ടറി ടി.റഹിയാനത്ത് തുടങ്ങിയവർ സംസാരിച്ചു.