kgof

കണ്ണൂർ: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക,ശമ്പള പരിഷ്‌കരണ ക്ഷാമബത്താ കുടിശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി.ഐ ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.കേരള ഗസറ്റഡ് ഓഫീസേഴ്സ് (കെ.ജി.ഒ.എഫ്) ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ്‌കുമാർ വി .ആർ .അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നൗഫൽ ഇ.വി.മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ ഭാരവാഹികളായ റോയ് ജോസഫ്, വി.രാധാകൃഷ്ണൻ , നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ഷീന വിനോദ് എന്നിവർ പ്രസംഗിച്ചു.