തളിപ്പറമ്പ്:ഇ.ടി.സി പൂമംഗലം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുറുമാത്തൂർ പഞ്ചായത്ത് കമ്മിറ്റി ഉപരോധ സമരം നടത്തി. പൂമംഗലം സോമേശ്വരി ക്ഷേത്രത്തിന് സമീപത്ത് നടന്ന ഉപരോധം സംസ്ഥാന കമ്മിറ്റിയംഗം എ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്‌തു. ദിനംപത്രി നിരവധി ആളുകൾ ഉപയോഗിക്കുന്ന ഇ.ടി.സിക്ക് സമീപത്ത് നിന്നാരംഭിച്ച് പൂമംഗലം വഴി മടക്കാട് വരെ യുള്ള 12 കിലോമീറ്റർ റോഡ് തകർന്ന് അതീവ ശോചനീയാവസ്ഥയിലായ സാഹചര്യത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്.വി.പി മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. രമേശൻ ചെങ്ങുനി, എ.പി നാരായണൻ, ടി.ടി സോമൻ, എം. പ്രദീപൻ, പി.ജയൻ തുടങ്ങിയവർ സംസാരിച്ചു. തളിപ്പറമ്പ് എസ്.ഐ കെ.വി സതീശൻ, രാധാകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവർത്തകരെ നീക്കം ചെയ്‌തു.