മാവുങ്കാൽ: രാജ്യത്തെ പ്രമുഖ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ 117 ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു ഏച്ചിക്കാനത്തു പ്രവർത്തിക്കുന്ന ശ്രീ ഗുരുജി വിദ്യാമന്ദിരത്തിന് ജല ശുദ്ധീകരണ യന്ത്രം (വാട്ടർ പ്യൂരിഫെയർ ) നൽകി. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡാ കോട്ടപ്പാറ ശാഖ സീനിയർ മാനേജർ പി.നൈനീസ് ഗുരുജി വിദ്യാമന്ദിരം പ്രധാനദ്ധ്യാപിക ടി.ആർ.ഷീജയ്ക്ക് കൈമാറി. ഭാരതീയ വിദ്യാനികേതൻ ജില്ലാസമിതി അംഗവും, ശ്രീ ഗുരുജി വിദ്യാമന്ദിരത്തിന്റെ പ്രഭാരിയുമായ കെ.പി.കരുണാകരൻ, ജില്ലാ സേവ പ്രമുഖ് പി.കൃഷ്ണൻ, ഭാരതീയ വിദ്യാ നികേതൻ ജില്ലാസമിതി അംഗം വിശ്വനാഥൻ, വിദ്യാലയ സമിതി സെക്രട്ടറി പി.പുഷ്പലത, രക്ഷാധികാരി അമൃത കുമാർ, വിദ്യാലയസമിതി അംഗങ്ങൾ, മറ്റു അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.