payyannur

പയ്യന്നൂർ:നഗരസഭ മാലിന്യ മുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൽ പ്രവർത്തനത്തിന്റെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.യു.രാധാകൃഷ്ണൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി എം.കെ.ഗിരീഷ് , കെ.വി.സതീശൻ, പി.അരുൾ, പി.സുനിൽദത്തൻ, ഒ.കെ.ശ്യാംകൃഷ്ണൻ തുടങ്ങിയവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു. വലിച്ചെറിയുന്നത് ഒഴിവാക്കി ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിക്കുകയും അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്ന മാലിന്യ സംസ്ക്കരിക്കരണ ശീലം ഉറപ്പുവരുത്തണമെന്ന് ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു.