lakshmanan

പരിയാരം:വീശിയടിച്ച ചുഴലികാറ്റിൽ പാണപ്പുഴയിൽ കനത്ത നാശനഷ്ടം. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ചുഴലിക്കാറ്റടിച്ചത്. പാണപ്പുഴ ഉറവങ്കര ക്ഷേത്രപറമ്പിലെ മരങ്ങൾ കടപുഴകി വീണു, പാണപ്പുഴയിലെ കെ.പി ലക്ഷ്മി, എൽ.പി സ്‌കൂളിന് സമീപത്തെ പാറക്കീൽ ലക്ഷ്മണൻ, ഇ.വി.കൃഷ്ണൻ എന്നിവരുടെ വീടിന് മുകളിലേക്ക് മരം പൊട്ടി വീണു.

സ്‌കൂളിന്റെ സമീപത്തെ മനോജിന്റെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് കാറ്റത്ത് പറന്നു പോയി. സി.കെ.കോരൻ, പി.പി.കുഞ്ഞിരാമൻ, പി.വി.ശാന്ത എന്നിവരുടെ പറമ്പിലെ മരങ്ങൾ പൊട്ടിവീണു. വൈദ്യുതി ലൈനിലേക്കും മരങ്ങൾ പൊട്ടി വീണതോടെ വൈദ്യുത തടസ്സവും നേരിട്ടു. സി പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ വീടിന് മുകളിലേക്ക് വീണ മരങ്ങൾ വെട്ടിമാറ്റി നീക്കുകയും വൈദ്യുതി ലൈനിലേക്ക് വീണ മരം മുറിച്ച് മാറ്റുകയും ചെയ്തു. പാണപ്പുഴ വില്ലേജിൽ നിരവധി മരങ്ങൾ കടപുഴകയിട്ടുണ്ട്. പാണപ്പുഴ വോളിബാൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ ബോർഡുകളും കാറ്റിൽ തകർന്നു. കാറ്റിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പാണപ്പുഴ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്.