കാസർകോട്: ബുധനാഴ്‌ച അർദ്ധരാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയും ആഞ്ഞടിച്ച ചുഴലിക്കാറ്റ് കാസർകോട് ജില്ലയെ എടുത്തുമറിച്ചു. മരങ്ങൾ പൊട്ടി വീണും വീടുകൾ തകർന്നും വൈദ്യുതി തൂണുകൾ പൊട്ടിയും നിർത്തിയിട്ട വാഹനങ്ങൾ തകർന്നുമാണ് കൂടുതൽ നാശനഷ്ടം. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ മരം പൊട്ടി വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
പെരുമ്പള, ചെർക്കള, കുട്ട്യാനം, പാടി, നെയ്യങ്കയം തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത നാശ നഷ്ടമുണ്ടായി. പുലർച്ചെയുണ്ടായ ചുഴലികാറ്റിൽ നീലേശ്വരം നഗരസഭയിൽ വിവിധ ഭാഗങ്ങളിലായി വ്യാപക നാശനഷ്ടമുണ്ടായി. ചാത്തമത്ത്, പാലായി, കണിച്ചിറ ഭാഗങ്ങളിൽ കാറ്റ് നാശം വിതച്ചു. വീടുകൾ ഭാഗികമായും പൂർണമായും തകർന്നു. പാലായി, കരപ്പാത്ത് തുടങ്ങിയ ഭാഗങ്ങളിലും തെങ്ങുകളും മരങ്ങളും കടപുഴകി. കാറ്റിലും മഴയിലും കാഞ്ഞങ്ങാട് സൗത്ത്, മുത്തപ്പനാർക്കാവ്, മൂവാരിക്കുണ്ട് പ്രദേശത്തും വൻ നാശനഷ്ടമുണ്ടായി. കാറ്റിൽ മരം പൊട്ടി വീണ് എളേരിത്തട്ട് മങ്കത്തിലെ ആമ്പിലേരി മനോജിന്റെ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു . വീടിനോട് ചേർന്നുള്ള തേക്ക് മരം കാറ്റിൽ കടപുഴകി വീഴുകയായിരുന്നു.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ മരം പൊട്ടി വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
നീലേശ്വരം ചാത്തമത്ത് എ.യു.പി സ്കൂൾ കെട്ടിടത്തിനു മുകളിൽ മരം വീണു
കാസർകോട് സിവിൽ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ പൂമരം
കാഞ്ഞങ്ങാട് മൂവാരിക്കുണ്ടിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു;കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എളേരിത്തട്ടിൽ മരം വീണ് ഓട്ടോ പൂർണമായി തകർന്നു