udf

പയ്യന്നൂർ : നഗരസഭ കെടുകാര്യസ്ഥതയും ജനവിരുദ്ധ ഭരണവും നടത്തുന്നുവെന്ന് ആരോപിച്ച് , യു . ഡി എഫ്. മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ നഗരസഭ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും കെ. പി. സി സി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും.രാവിലെ 9ന് സെന്റ് മേരീസ് സ്കൂൾ പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കും. ആലോചനായോഗത്തിൽ മുനിസിപ്പൽ യു.ഡി.എഫ്. ചെയർമാൻ എ.രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, ഡി. സി.സി സെകട്ടറി എം.കെ.രാജൻ , പ്രതിപക്ഷ നേതാവ് കെ.കെ.ഫൽഗുനൻ , ഘടകകക്ഷി നേതാക്കളായ പി.രത്നാകരൻ, വി.പി.സുഭാഷ്, കെ.വി.കൃഷ്ണൻ , വി.കെ.പി. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.വി.കെ.ഷാഫി സ്വാഗതവും വി.എം.പീതാംബരൻ നന്ദിയും പറഞ്ഞു.