കാഞ്ഞങ്ങാട്: ജീവനക്കാർക്കെതിരെ കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കൈകൊള്ളുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.സി ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. സി ഐ.ടി.യു ജില്ലാ സെക്രട്ടറി ഗിരികൃഷ്ണൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി എ.സുധാകരൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി.വി.പ്രിയേഷ് , ബി.സുപ്രിയ, കെ.ബിജു, പവിത്ര മോഹൻ, പ്രശാന്ത്, സഹന തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ഗോവിന്ദരാജ് അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി കെ.വിനോദ് സ്വാഗതവും കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി എം.ജയൻ നന്ദിയും പറഞ്ഞു.