auto-mobile

കാഞ്ഞങ്ങാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കാഞ്ഞങ്ങാട് യൂണിറ്റ് വാർഷികജനറൽ ബോഡിയോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും എം.എൻ.സ്മാരകഹാളിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഗുണേന്ദ്രലാൽ സുനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.ദേവീദാസ് , ട്രഷറർ മനു വിനായക , ,ജോഷി തോമസ് എന്നിവർ വിശദീകരണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ മഹേഷ് റാവു വരവുചെലവ് കണക്കും അവതരിപ്പിച്ചു. രതീഷ് മടിക്കൈ, എം. വി അരവിന്ദൻ എന്നിവർ സംസാരിച്ചു.കെ. പ്രേംകുമാർ സ്വാഗതവും രജിത്ത് ആവിക്കര നന്ദിയും പറഞ്ഞു.