meenkuzhi

പയ്യന്നൂർ : പയ്യന്നൂരിന്റെ ടൂറിസം വികസനത്തിന് മുതൽ കൂട്ടാകുമെന്ന് കരുതപ്പെടുന്ന കാനായി മീങ്കുഴി വാട്ടർ റിക്രിയേഷൻ സെന്റർ ,

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി രൂപ ചെലവിലാണ് സെന്റർ നിർമ്മിച്ചത്.നഗരസഭ ചെയർപേഴ്സൺ കെ. വി. ലളിത, വൈസ് ചെയർമാൻ പി .വി. കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, പി. ഭാസ്‌കരൻ, കെ.ജയരാജ്, പി.ജയൻ, പി.വി.ദാസൻ, ഇക്ബാൽ പോപ്പുലർ, പനക്കീൽ ബാലകൃഷ്‌ണൻ സംസാരിച്ചു. ടൂറിസം വകുപ്പ് റീജിയണൽ ജോ.ഡയറക്‌ടർ ഡി.ഗിരീഷ് കുമാർ സ്വാഗതവും ടി.സി മനോജ് നന്ദിയും പറഞ്ഞു.