കണ്ണൂർ:തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസന പദ്ധതികൾ രൂപപ്പെടുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാനപ്രസിഡന്റ് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു.പ്രവാസി ലീഗ് ജില്ലനേതൃസംഗമം സൈകതം 2 ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.ജില്ലാ പ്രസിഡന്റ് സി പി.വി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് അഡ്വ.അബ്ദുൽ കരീംചേലേരി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ട്രഷറർ കാപ്പിൽ മുഹമ്മദ് ഭാഷ ക്യാമ്പ് റിപ്പോർട്ടിംഗ് നടത്തി. ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ബി.കെ.അഹമ്മദ്,പ്രവാസി ജില്ലാ ഭാരവാഹികളായ പി.എം.മുഹമ്മദ് കുഞ്ഞി ഹാജി, കാദർ മുണ്ടേരി, നജീബ് മുട്ടം , കെ.പി.ഇസ്മയിൽഹാജി ,എം.മൊയ്തീൻ ഹാജി, ഇ. കെ. ജലാലുദ്ദീൻ പ്രസംഗിച്ചു.