
തളിപ്പറമ്പ് : അർദ്ധരാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും ചുഴലി കാറ്റിലും എം.വി.ആർ സ്നേക്ക് പാർക്കിലും എം.വി.ആർ ആയുർവേദ കോളേജിലും വ്യാപകമായ നാശനഷ്ടം. പാർക്കിൽ കൂടുകൾക്ക് മുകളിലും സന്ദർശക പാതയിലും വ്യാപകമായി മരങ്ങൾ പൊട്ടിവീണു. ഇതു കാരണം ഇന്നലെ സ്നേക് പാർക്ക് പ്രവർത്തിച്ചിട്ടില്ല. ആയുർവേദ കോളേജിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട് ഇല റെസ്‍റ്റോറന്റിന് മുകളിലും മരങ്ങൾ വീണു. നഴ്സറി ഗാർഡനിലെ മരങ്ങൾ നിരവധി എണ്ണം കടപ്പുഴകി വീണിട്ടുണ്ട്. മരങ്ങൾ വീണത് മൂലം വില്പനക്കായി വച്ച ഒട്ടനവധി ചെടികളും നശിച്ചുപോയിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.