ഉദിനൂർ സുകുമാരൻ
അങ്കോള: ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ അർജുനായുള്ള തെരച്ചിൽ പത്താം ദിനവും ഫലം കണ്ടില്ല. അതിശക്തമായ അടിയൊഴുക്കാണ് പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് പ്രധാന തടസ്സം. എങ്കിലും, ഐ ബോഡ് ഡ്രോൺ പരിശോധന ഇന്നലെ വൈകുവോളം തുടർന്നു. ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.
റോഡിൽ നിന്ന് 60 മീറ്ററോളം മാറി നദിയിൽ 20 അടി താഴ്ചയിലാണ് ട്രക്കുള്ളത്. ട്രക്കിൽ നിന്ന് വടം പൊട്ടി ഒഴുകിപ്പോയ നാല് മരത്തടികൾ എട്ട് കിലോമീറ്റർ അകലെ പുഴയിൽ നിന്ന് കിട്ടി. ഇംതിയാസ് എന്നയാളുടെ വീടിനടുത്താണ് അടിഞ്ഞത്. പി.എ ഒന്ന് എന്ന് എഴുതിയ തടികൾ തങ്ങളുടേത് തന്നെയെന്ന് ലോറി ഉടമ മനാഫിന്റെ സഹോദരൻ തിരിച്ചറിഞ്ഞു.