ഇരിട്ടി: വീശിയടിച്ച ചുഴയിലിൽ ഇരിട്ടി മേഖലയിൽ രണ്ട് വീടുകൾ പൂർണ്ണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നു. വ്യാപക കൃഷിനാശവും ഉണ്ടായി. മരം വീണും മറ്റും വൈദ്യുതി തൂണുകൾ വ്യാപകമായി തകർന്നതോടെ വൈദ്യുതി ബന്ധം പാടേ നിലച്ചു. മാക്കൂട്ടം ചുരം റോഡിൽ ഉൾപ്പെടെ മലയോര മേഖലയിലെ പ്രധാന റോഡുകളിലെല്ലാം മരം വീണ് ഗതാഗതം തടസം ഉണ്ടായി.
ഉളിക്കൽ മേഖല പരിക്കളം, തേർമല എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടമുണ്ടാകി. വീടുകളും കൃഷിയിടങ്ങളും വൈദ്യൂതി പോസ്റ്റുകളും തകർന്നു.തില്ലങ്കേരി പുറകിലോട് അത്തിക്കൽ സതിയുടെ വീട് മരം വീണ് പൂർണ്ണമായും തകർന്നു. തില്ലങ്കേരി തെരുവിലെ ചേമ്പൻ ലക്ഷ്മിയുടെ വീട് സമീപത്തെ തേക്ക് മരം വീണ് ഭാഗികമായും തകർന്നു. മുണ്ടോൽ വയലിൽ ആയിഷയുടെ വീടന്റെ സൺസൈഡ് മരം വീണ് തകർന്നു. ആലയാട് പുന്തലോട്ടെ എൻ. സരസ്വതി, എൻ. ബിജു, കരുവള്ളിയിലെ അത്തിക്ക ദിവാകരൻ, നൂഞ്ഞിക്കര സജീന, കണ്ണിരിട്ടിയിലെ തച്ചോളി ജനാർദ്ദനൻ എന്നിവരുടെ വീടുകൾക്ക് മരം വീണ് കേടുപാട് സംഭവിച്ചു. ചാതോറയിൽ വൈദ്യുതി ലൈനിൽ മരം വിണ് നാല് വൈദ്യുതി തൂണുകൾ തകർന്നു. കുണ്ടുതോട് റോഡിൽ കൂറ്റൻമരം വിണ് വൈദ്യുതി ലൈൻ തകർന്നു. ആലാച്ചി, ആനക്കുഴി, കണ്ണിരിട്ടി, അരിച്ചാൽ ഭാഗങ്ങളിൽ കാറ്റിൽ നിരവധി വൈദ്യുതി തൂണുകൾ തകർന്നു. ആലയാട് - പൂന്തലോട്, പുള്ളി പ്പൊയിൽ- ആലകീഴിഞ്ഞാൽ റോഡ്, തില്ലങ്കേരി ബി എഡ് കോളേജ് റോഡ്, വാഴക്കാൽ വേങ്ങരച്ചാൽ റോഡ്, പെരിങ്ങാനം പേരാവൂർ റോഡ്,ആലാച്ചി റോഡ് എന്നിവിടങ്ങളിൽ മരം വീണും വൈദ്യുതി തൂണുകൾ തകർന്നും.ഗതാഗത തടസ്സമുണ്ടായി. കാർക്കോട് - തലച്ചങ്ങാട് റോഡിലും, പെരിങ്ങാനം ബേക്കറിക്ക് സമീപവും മരം വീണ് വൈദ്യുതി തുണുകൾ തകർന്നു.
ഇരിട്ടി വളവുപാറ റോഡിൽ മാടത്തിയിലും എടക്കാനം പഴശ്ശി പ്രൊജക്ടറ്റ് റോഡിൽ അമ്പലത്തിന് സമീപവും, വള്ള്യാട് പുളിമുക്കിലും മരം വീണ് ഗതാഗത തടസം നേരിട്ടു. അയ്യൻകുന്നിലെ ചരളിൽ മേലേപുരയ്ക്കൽ ലാലിന്റെ 1200ഓളം ഞാലിപൂവൻ വാഴകൾ കാറ്റിൽ നിലം പൊത്തി. കുലച്ചതും കുറയ്ക്കാറായതുമായ വാഴകളാണ് നശിച്ചത്.
തില്ലങ്കേരി മേഖലയിൽ വൻ നാശ നഷ്ടം
ചരളിൽ കാറ്റിൽ 1200 വാഴകൾ നിലം പൊത്തി.
നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ തകർന്നു