joint-counsil

തളിപ്പറമ്പ്: ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം സി പി.ഐ ജില്ലാ സെക്രട്ടറി സി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്.പ്രദീപൻ അദ്യക്ഷതവഹിച്ചു ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി.ഗോപകുമർ സംഘടന റിപ്പോർട്ടും , ജില്ലാ സെക്രട്ടറി റോയി ജോസഫ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.നജീബ്, സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ നാരായണൻ കുഞ്ഞികണ്ണോത്ത് , ജെ.ഹരിദാസ് എന്നിവർ അഭിവാദ്യം അർപ്പിച്ചു. കെ.വി.രവീന്ദ്രൻ , മനീഷ് മോഹൻ, ദീപിക എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രദീപ് ടിഎസ് (പ്രസിഡൻ്റ്), ബീന കൊരട്ടി, റെജി ജേക്കബ്, അജയകുമാർ കരിവെള്ളൂർ (വൈസ് പ്രസിഡന്റ്) റോയ് കെ.ജോസഫ് (സെക്രട്ടറി),കെ.ടി.റഷീദ് , സി ടി.ഷൈജു , പുഷ്പ മോഹൻ (ജോയിന്റ് സെക്രട്ടറി),പി.സുധീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.