തൃക്കരിപ്പൂർ: ഒളിമ്പിക്സിന്റെ വരവറിയിച്ചും ഇന്ത്യൻ ടീമിന് വിജയാശംസകർ നേർന്നും പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഒളിമ്പിക് റൺ സംഘടിപ്പിച്ചു. ചന്തേര എസ്.ഐ എം.സുരേശൻ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.കെ.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മനോജ് കണിച്ചുകുളങ്ങര, സിവിൽ പൊലീസ് ഓഫീസർ കെ. സുസ്മിത, മദർ പി.ടി.എ പ്രസിഡന്റ് ആയിഷ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനിൽകുമാർ, സീനിയർ അസിസ്റ്റന്റ് കെ.സുകുമാരൻ , സ്റ്റാഫ് സെക്രട്ടറി കെ.കെ.സജിത് എന്നിവർ സംസാരിച്ചു.കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ.വി.ബിജു, എം.ശ്രീന, പി.ടി.എ അംഗം എം.സാബിർ, അദ്ധ്യാപകരായ ടി.വി.രഘുനാഥൻ, ടി.പി.നൗഷാദ്, ടി.അശോക് കുമാർ, ടി.മിസ്‌രിയ , വി.പി.കുഞ്ഞബ്ദുള്ള എന്നിവർ നേതൃത്വം നൽകി.