അങ്കോള: അർജുനും ട്രക്കും മുങ്ങിത്താണ ഗംഗാവലിപ്പുഴയിൽ ഐ ബോർഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ നാലാമത്തെ സിഗ്നൽ ഇന്നലെ ലഭിച്ചത് പ്രതീക്ഷയേകുന്നതായി. പുഴയിൽ കരയിൽ നിന്ന് 60 മീറ്റർ മാറി രൂപംകൊണ്ട മൺതിട്ടയ്ക്കുള്ളിലാണ് സിഗ്നൽ കിട്ടിയത്. ഇതിനടിയിൽ ട്രക്കുണ്ടാകാമെന്നാണ് പുതിയ നിഗമനം.

ലഭിച്ചത് പ്രധാനപ്പെട്ട ഇമേജ് ആണെന്ന് ഷിരൂരിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയ റിട്ട. മേജർ ജനറൽ ഡോ. ഇന്ദ്രബാലൻ പറഞ്ഞു. ട്രക്കിന്റെ നീളം വരുന്ന ലോഹഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്.