pnr-collage

പയ്യന്നൂർ : പയ്യന്നൂർ കോളേജ് പ്രീഡിഗ്രി സയൻസ് ഗ്രൂപ്പ് 97- 99 ബാച്ച് പൂർവ്വ വിദ്യാർത്ഥി വാട്സ് ആപ്പ് കൂട്ടായ്മയുടെ സിൽവർ ജൂബിലി ആഘോഷം ഒരു വട്ടം കൂടി നാളെ കോളേജ് സെമിനാർ ഹാളിൽ നടക്കും. രാവിലെ 10ന് വി.പി.ഷനോജിന്റെ അദ്ധ്യക്ഷതയിൽ സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉൽഘാടനം ചെയ്യും. പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ, മാഗസിൻ പ്രകാശനം, വിവിധ കലാപരിപാടികൾ തുടങ്ങിയവ നടക്കും.ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സഹപാഠികൾക്ക് സാമ്പത്തിക സഹായം , വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ 450 ഓളം അംഗങ്ങളുള്ള ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് വി.പി. ഷനോജ്, ഡോ.എ.എം.വിജേഷ്, പ്രമോദ് പുത്തലത്ത്, കെ.വി.സുമേഷ്, കെ.ദീപ, വി.ആർ.നിത്യ, അവർണ്ണ സത്യൻ, കെ.വി.ബിന്ദു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.