പയ്യന്നൂർ:ഖാദി തൊഴിലാളികൾക്ക് നൽകുവാൻ കുടിശികയായ മിനിമം കൂലി അടക്കമുള്ള ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി) പയ്യന്നൂർ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.വി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ഗംഗാധരൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയരാജ് , ഐ.എൻ.ടി.യു.സി . റീജണൽ പ്രസിഡന്റ് കെ.വി.മോഹനൻ , മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.അശോകൻ , ടി.വി.കുഞ്ഞിരാമൻ , പത്മാവതി, കെ.വി.ബിന്ദു, ടി. രാജൻ, പ്രമീള , സി.കെ.വിനോദ് കുമാർ സംസാരിച്ചു.