പഴയങ്ങാടി:കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അടുത്തില പൊതുക്കുളം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ നാടിന് സമർപ്പിച്ചു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34.6ലക്ഷം ചിലവഴിച്ചായിരുന്നു നവീകരണം. കുളത്തിന്റെ ആഴം കൂട്ടി പടവുകളും ചുറ്റുമതിലും നിർമ്മിച്ചാണ് നവീകരിച്ചത്. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഓവർസിയർ എ.പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, സെക്രട്ടറി കെ.അനിൽകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റഫീഖ്, ഏഴോം പഞ്ചായത്തംഗം ജസീർ അഹമ്മദ് എന്നിവർ സംസാരിച്ചു.