പയ്യന്നൂർ: ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) 44 -ാമത് സംസ്ഥാന സമ്മേളനം സെപ്‌തംബർ 29, 30 തീയതികളിൽ പയ്യന്നൂരിൽ നടക്കും. ട്രേഡ് യൂണിയൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം എം. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി. ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ബിജു സമ്മേളന പരിപാടികൾ വിശദീകരിച്ചു.സി കൃഷ്ണൻ, വി.നാരായണൻ, പി.സന്തോഷ്, പി.വി.കുഞ്ഞപ്പൻ, കെ.കെ.ഗംഗാധരൻ, കെ.കെ.കൃഷ്ണൻ, ടി.വി.വിനോദ് കുമാർ സംസാരിച്ചു. ഭാരവാഹികൾ:ടി.ഐ.മധുസൂദനൻ എം.എൽ.എ (ചെയർമാൻ), എം.രാഘവൻ, സരിൻ ശശി, കെ.പി.ജ്യോതി, കെ.ശശീന്ദ്രൻ (വൈസ് ചെയർമാൻമാർ), വി.ഷിബു (ജനറൽ കൺവീനർ), ടി.വി.വിനോദ് കുമാർ, കെ.അരുൺ കൃഷ്ണ, കെ.പി.സുധീപൻ (ജോ. കൺവീനർമാർ).