ksta-march

കാഞ്ഞങ്ങാട്: ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക , ശമ്പള പരിഷ്‌കരണ ,ഡി എ കുടിശികകള്‍ അനുവദിക്കുക, തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഇ.ഓ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.സി പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി ടി.വി.രാജേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ ലസിത, എം.ഇ.ചന്ദ്രാംഗദൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് യു. ശ്യാംഭട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.വി. രാജേഷ് നന്ദിയും പറഞ്ഞു. പി.ശ്രീകല,വി.കെ.ബാലാമണി, ബി.വിഷ്ണുപാല, പി.എം.ശ്രീധരൻ, കെ.ലളിത, കെ.ജി.പ്രതീശ്, പി.മോഹനൻ തുടങ്ങിയവര്‍ നേതൃത്വം നൽകി.