കാഞ്ഞങ്ങാട് : ദളിത് കോൺഗ്രസ് ജില്ലാ സമ്മേളനം ഹോസ്ദുർഗ് ബാങ്ക് ഹാളിൽ സംസ്ഥാന അദ്ധ്യക്ഷൻ എ.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി. ഡി.സി പ്രസിഡന്റ് പി.കെ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഇ.എസ് ബിജു , അജിത് മാട്ടൂൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ ബേളൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ , സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മോഹനൻ, സംസ്ഥാന സെക്രട്ടറിമാരായ വി.കെ.രാജൻ, ദിലിപ് കുമാർ, സുന്ദരൻ കുറിച്ചികുന്ന്, എള്ളത്ത് കൃഷ്ണൻ, കെ.കുഞ്ഞികൃഷ്ണൻ, കുസുമം ചേനക്കോട്, പി.രവി , എം.അമിത തുടങ്ങിയവർ സംസാരിച്ചു. ഷാജി തൈക്കീൽ സ്വാഗതവും സുധാകരൻ കൊട്ടറ നന്ദിയും പറഞ്ഞു.