കാഞ്ഞങ്ങാട്: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം തൽകണമെന്നും മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യട്ടീവ് അംഗം സി രത്നാകരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് ഡോ.എ.എം ശ്രീധരനെ പി.പി.കുഞ്ഞമ്പു ഷാൾ അണിയിച്ചു.കെ.സരോജിനി, കെ.കെ.രാജഗോപാലൻ, പി.പി.ബാലകൃഷ്ണൻ , എം.കുഞ്ഞാമിന, പി.കെ.ചന്ദ്രശേഖരൻ, കെ.പി.ബാലകൃഷ്ണൻ , ആർ.ലതിക , സി പ്രേമരാജൻ, കെ.പി.മുരളീധരൻ, കെ.രമേശൻ, അശോക് കുമാർ കോടോത്ത് , കെ.ബാലകൃഷ്ണൻ നായർ , കെ.രാജു, എൻ.കെ.ബാബുരാജ് , കെ.വിജയകുമാർ കണ്ണാങ്കോട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.വി.പത്മനാഭൻ സ്വാഗതവും വനിതാഫോറം സെക്രട്ടറി പി.ഗൗരി നന്ദിയും പറഞ്ഞു.