കണ്ണൂർ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പൂതിയരാഷ്ട്രീയം കേരളവും സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂർ മാരാർജി ഭവനിൽ ബി.ജെ.പി സമ്പൂർണ്ണ ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രാഷ്ട്രീയമാറ്റം വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയസമിതിയംഗങ്ങളായ എ.ദാമോദരൻ, സി രഘുനാഥ്, മേഖല ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ, സംസ്ഥാനസമിതിയംഗം പി.സത്യപ്രകാശ്, കണ്ണൂർ ജില്ലാ സഹ പ്രഭാരി സജിശങ്കർ തുടങ്ങിയവർ സംബന്ധിച്ചു. ബിജു ഏളക്കുഴി സ്വാഗതവും എം.ആർ.സുരേഷ് നന്ദിയും പറഞ്ഞു.