camp
പ്രഥമ ചികിത്സ പഠന ക്യാമ്പ് ഐഷാൽ ഹോസ്പിറ്റൽ മാനേജർ മുഹമ്മദ്‌ ഷമീം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ഐഷാൽ ഹോസ്പിറ്റലുമായി ചേർന്ന് ആശാവർക്കേഴ്സിനും സൊസൈറ്റി വോളന്റിയേഴ്സിനും പ്രഥമ ചികിത്സാക്ലാസ് നൽകി. പ്രാഥമിക ചികിത്സ, രോഗി പരിചരണം, രോഗിക്കും കുടുംബങ്ങൾക്കും മാനസിക ബലം നൽകൽ, മെഡിസിൻ നൽകൽ, ഹോസ്പിറ്റലിൽ എത്തിക്കൽ എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്സ്‌. ഐഷാൽ ഹോസ്പിറ്റൽ മാനേജർ മുഹമ്മദ്‌ ഷമീം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ കുഞ്ഞിരാമൻ നായർ അദ്ധ്യക്ഷനായി. ഡോ. ശിവരാജ് നേതൃത്വം നൽകി. റോബിൻ തോമസ്, പൂർണിമ എന്നിവർ ക്ലാസെടുത്തു. രക്ഷാധികാരികളായ എം. ശ്രീകണ്ഠൻ നായർ, പദ്മനാഭൻ, സൊസൈറ്റി ഹോം കെയർ ലീഡർ ഗോകുലനന്ദൻ, സി.എ പീറ്റർ, ഫിലിപ്പ് ജോസഫ്, പ്രസാദ്, സുശീല രാജൻ, സുശീല ഭാസ്കരൻ സംസാരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ജോഷിമോൻ സ്വാഗതവും ഐഷാൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ അമൃത നന്ദിയും പറഞ്ഞു.