k

അങ്കോള (ഉത്തര കർണാടക): ഗംഗാവലി പുഴയിലെ കുത്തൊഴുക്കു കാരണം അർജുനു വേണ്ടി 13 ദിവസമായി നടത്തിവന്ന തെരച്ചിൽ താത്കാലികമായി നിറുത്തി. ഇതോടെ ദൗത്യം അനിശ്ചിതത്വത്തിലായി. പുഴയിൽ ഒഴുകിനടന്ന് മണ്ണും ചെളിയും നീക്കുന്ന ക്രെയിൻ മൗണ്ടഡ് ബാർജ് തമിഴ്നാട്ടിൽ നിന്ന് റോഡുമാർഗം എത്തിക്കാൻ നാലുദിവസം എടുക്കുന്നത് കണക്കിലെടുത്താണ് താത്കാലികമായി നിറുത്തിയത്. സിഗ്നലുകൾ ലഭിച്ച സ്ഥലത്തുനിന്ന് ടൺകണക്കിന് മണ്ണും ചെളിയും നീക്കാൻ ഇത് കൂടിയേതീരൂ. ഇന്നലെ വൈകിട്ടു ചേർന്ന കർണാടക സർക്കാരിന്റെ ഉന്നതതല യോഗം വിവരം ഔദ്യോഗികമായി കേരളത്തെ അറിയിച്ചു.

മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ദൗത്യസേനാംഗങ്ങളും ഇന്നലെ വൈകിട്ട് മടങ്ങി. സ്ഥലത്തെ ടെന്റും പൊളിച്ചുനീക്കി. മൽപെയുടെ നേതൃത്വത്തിൽ ഇന്നലെയും നിരവധി തവണ തെരച്ചിൽ നടത്തിയിരുന്നു. അർജുനെ കണ്ടെത്തുന്നതുവരെ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നു. മനുഷ്യ സാദ്ധ്യമാകുംവിധം തെരച്ചിൽ നടത്തിയതായി കർണാടക സർക്കാർ അറിയിച്ചു. മന്ത്രിമാരായ മുഹമ്മദ്‌ റിയാസ് ശനിയാഴ്ച രാത്രിയും എ.കെ ശശീന്ദ്രൻ ഇന്നലെ ഉച്ചയ്ക്കും മടങ്ങി.

തെരച്ചിലിന് പ്ലാൻ ബി പ്രകാരമുള്ള ബദൽ മാർഗം പരിഗണിക്കണമെന്ന്, 10 ദിവസമായി ഷിരൂരിൽ ക്യാമ്പ് ചെയ്യുന്ന എ.കെ.എം അഷറഫ് എം.എൽ.എ പറഞ്ഞു. അത് കേരള, കർണാടക മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും ചർച്ചചെയ്ത് തീരുമാനമെടുക്കണം. മുഖ്യമന്ത്രിമാർ തമ്മിലുള്ള ഏകോപനവും വേണം. ഇപ്പോഴത്തെ ദൗത്യത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

തടസമായി മരത്തടികൾ, ആൽമരം

പുഴയിൽ നാലുമീറ്റർ ആഴത്തിൽ കമ്പികൊണ്ട് കുത്തി നോക്കിയിരുന്നു. മൂന്നാമത്തെ സിഗ്നൽ ലഭിച്ച സ്ഥലത്ത് ഒട്ടേറെ തടിക്കഷണങ്ങൾ ഹൈടെൻഷൻ വയറിൽ കുടുങ്ങിക്കിടക്കുന്നു. കൂറ്റൻ ആൽമരവുമുണ്ടെന്ന് ഈശ്വർ മൽപെ പറഞ്ഞു. ഒത്തിരി മണ്ണും കല്ലുമുണ്ട്. ഇവ പൂർണമായും മാറ്റാതെ ലോറി കിടക്കുന്ന ഭാഗത്തേക്ക് പോകാനാകില്ല. നിലവിലുള്ള അവസ്ഥയിൽ ഇത് വളരെ പ്രയാസം പിടിച്ചതാണെന്നും വ്യക്തമാക്കി.

തെ​ര​ച്ചിൽ തു​ട​ര​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ർ​ജു​നെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​തെ​ര​ച്ചി​ൽ​ ​തു​ട​ര​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക​ർ​ണാ​ട​ക​ ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ​യെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ക​ർ​ണാ​ട​ക​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്തു​മ​യ​ച്ചു.​ ​ആ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​മാ​നു​ഷി​ക​ ​ശേ​ഷി​യും​ ​ഉ​പ​യോ​ഗി​ച്ച് ​തെ​ര​ച്ചി​ൽ​ ​തു​ട​രാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണ​മെ​ന്ന് ​ക​ത്തി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​

തൃ​ശൂ​രി​ൽ​ ​നി​ന്നും
മെ​ഷീ​ൻ​ ​എ​ത്തി​ക്കും

ഗം​ഗാ​വ​ലി​ ​പു​ഴ​യി​ലെ​ ​മ​ൺ​കൂ​ന​ ​മാ​റ്റി​ ​ര​ക്ഷാ​ദൗ​ത്യം​ ​തു​ട​രാ​ൻ​ ​തൃ​ശൂ​രി​ൽ​ ​നി​ന്ന് ​ഡ്ര​ഡ്ജിം​ഗ് ​മെ​ഷീ​ൻ​ ​എ​ത്തി​ക്കാ​നും​ ​നീ​ക്കം.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​യെ​ടു​ത്താ​ണി​ത്.​ ​തെ​ര​ച്ചി​ൽ​ ​നി​റു​ത്താ​നു​ള്ള​ ​തീ​രു​മാ​നം​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ​എം.​വി​ജി​ൻ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​

''ടെ​ക്നോ​ള​ജി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​അ​ർ​ജു​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ക്ക​ണം.​ ​അ​ർ​ജു​നെ​വി​ടെ​യെ​ന്ന​ ​അ​മ്മ​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​ഉ​ത്ത​രവും​ ​വേ​ണം.
-അ​ഞ്ജു, അ​ർ​ജു​ന്റെ​ ​സ​ഹോ​ദ​രി​

''കഴിവിന്റെ പരമാവധി ശ്രമിച്ചു. നദിയിൽ ഇറങ്ങിയുള്ള തെരച്ചിൽ ദുഷ്‌കരമാണ്

-സതീഷ് കൃഷ്‌ണ സെയിൽ,

കാർവാർ എം.എൽ.എ