മാഹി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ, അഴിയൂർ യൂണിറ്റ് സ്‌പെഷ്യൽ കൺവെൻഷൻ അഞ്ചാംപീടിക എം.എൽ.പി സ്‌കൂളിൽ സംസ്ഥാന കമ്മിറ്റി മെമ്പർ സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രായം, രോഗം, പ്രതിരോധം, പരിഹാരം എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ഭാസ്‌കരൻ കാരായി ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് എടുത്തു. കൈത്താങ്ങ് വിതരണം, 75 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ, അഴിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ്ടുവിന് 99 ശതമാനം മാർക്ക് വാങ്ങി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അസികയ്ക്ക് കാഷ് അവാർഡ് വിതരണം എന്നിവ നടന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. ഭാസ്‌കരൻ മാസ്റ്റർ, ബ്ളോക്ക് സെക്രട്ടറി വി.പി. സുരേന്ദ്രൻ മാസ്റ്റർ, പി.കെ. ബാലൻ മാസ്റ്റർ, പി.കെ ദാസൻ, സി.എച്ച്. മീനാക്ഷി തുടങ്ങിയവർ സംസാരിച്ചു.