പയ്യന്നൂർ: ചിങ്ങം ഒന്ന് കർഷക ദിനാചരണത്തോടനുബന്ധിച്ച് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നഗരസഭ പരിധിയിലെ മികച്ച കർഷകരെ ആദരിക്കും. മൂന്ന് വില്ലേജുകളിൽ നിന്നായി തിരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് എക്സിബിഷൻ, സെമിനാർ തുടങ്ങിയവയും സംഘടിപ്പിക്കും. വെള്ളൂർ ചന്തൻകുഞ്ഞി സ്മാരക ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജയ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.വി. ഷീന, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.വി. സജിത, ടി.പി. സെമീറ, കൗൺസിലർമാരായ ഇ. ഭാസ്കരൻ, ഇ. കരുണാകരൻ, ടി. ദാക്ഷയണി, കെ. ചന്ദ്രിക, അസി. കൃഷി ഓഫീസർ ഇ.പി. ജീവാനന്ദൻ സംസാരിച്ചു. ഭാരവാഹികൾ: കൗൺസിലർ ഇ. ഭാസ്കരൻ (ചെയർമാൻ), വി.കെ. കൃഷ്ണൻ (കൺവീനർ).