തൃക്കരിപ്പൂർ: പേക്കടം കുറുവാപ്പള്ളി അറ ദേവസ്വം ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമായണ മാസാചരണ ഭാഗമായി കണ്ണൂർ-കാസർഗോഡ് ജില്ലാ രാമായണ പ്രശ്നോത്തരി നടത്തി. ക്ഷേത്രം സ്ഥാനീകൻ ശ്രീധരൻ കലയക്കാരൻ ഭദ്രദീപം കൊളുത്തി. ദേവസ്വം പ്രസിഡന്റ് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ കുമാർ കോടോത്ത് രാമായണ പ്രഭാഷണം നടത്തി. സെക്രട്ടറി ടി.വി. വിജേഷ്, രാമവില്യം കഴകം സെക്രട്ടറി ടി. ഗംഗാധരൻ, പി. ജിതിൻ, കെ.വി. നിതിൻ, പി.വി. സുരേഷ് ബാബു, ടി. ലക്ഷ്മണൻ, കെ.വി. കൃഷ്ണപ്രസാദ്, കെ. ശ്യാംജിത്ത്, കെ.വി. രതി എന്നിവർ സംസാരിച്ചു. പ്രൈമറി സ്കൂൾ വിഭാഗത്തിൽ തൈക്കീലിലെ നവനി കൃഷ്ണ ഒന്നും പേക്കടത്തെ ദേവഹർഷ് രണ്ടും ശ്രീനവ് ദേവ് മൂന്നും സ്ഥാനം നേടി.