കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രാവണേശ്വരം പുതിയകണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീ ഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.മീന, കെ.കൃഷ്ണൻ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി. ഷ്പ, ലക്ഷ്മി തമ്പാൻ, പഞ്ചായത്ത് മെമ്പർമാരായ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, സി എച്ച് ഹംസ, ഇബ്രാഹിം, പി.സതി, സിന്ധു ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.പ്രദീഷ്, സംഘാടകസമിതി ജനറൽ കൺവീനർ പി.അനീഷ് , കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.സി ഡി.എസ് ചെയർപേഴ്സൺ എം.വി.രത്നകുമാരി സ്വാഗതവും വാർഡ് മെമ്പർ പി.മിനി നന്ദിയും പറഞ്ഞു.