stop-diaria

തളിപ്പറമ്പ്: ലോക ഒ.ആർ.എസ് ദിനാചാരണത്തിന്റെ ഭാഗമായി സ്റ്റോപ്പ് ഡയറിയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും ലോക ഒ.ആർ.എസ് ദിനാചരണവും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.ദേവിക അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സി സച്ചിൻ ജലജന്യ രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. ചടങ്ങിൽ ആരോഗ്യവകുപ്പിലെ ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ ടി.സുധീഷ് , എസ്.എസ്.ആർദ്ര , യു.ബിൻസി രവീന്ദ്രൻ , മൂത്തേടത്ത് ഹൈസ്കൂൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീജ, സീനിയർ അദ്ധ്യാപിക ശാന്ത എന്നിവർ സംബന്ധിച്ചു.