തലശ്ശേരി: പാലക്കാട് വടക്കഞ്ചേരി സർക്കാർ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ക്യാമ്പസ് സെലക്ഷൻ വഴി ജോലി നേടിയ സി അനൂപ്, കെ.രാഹുൽ എന്നിവരെ കോയമ്പത്തൂർ എസ്.എൻ ടൂളിംഗ് കമ്പനി സ്വർണ്ണ പതക്കം നൽകി അനുമോദിച്ചു. പട്ടികജാതി-പട്ടികവികസനവകുപ്പ്- എൻ.ടി.ടി.എഫ് തലശ്ശേരി എന്നിവയുടെ സഹകരിച്ച് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ നിന്ന് 2022-23 വർഷത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷിനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ചാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ഒരു വർഷത്തെ തൊഴിൽ മികവും അർപ്പണബോധവും പരിഗണിച്ചാണ് ഇരുവരെയും കമ്പനി ജനറൽ മാനേജർ തിരുനാവകരസ് അനുമോദിച്ചത്.പാലയാട് അസാപ് എൻ.ടി ടി.എഫ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ എൻ.ടി.ടി.എഫ് പ്രിൻസിപ്പൾ ആർ. അയ്യപ്പൻ സ്വർണ്ണ പതക്കം കൈമാറി. വി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എ. രൺധീർ,നിഖിൽ, രവീന്ദ്രൻ, പി.പി.ഷീമ എന്നിവർ സംസാരിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു.