കാസർകോട് :കോളിയടുക്കം ഗവൺമെന്റ് യു.പി സ്കൂളിന്റെയും കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കർക്കിടക മാസത്തിൽ രോഗപ്രതിരോധ ശേഷി നേടാനും ഉണർവിനും ഉന്മേഷത്തിനുമായി ധാന്യങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണമൊരുക്കി. പി.ടി.എ പ്രസിഡന്റ് ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ചഹെഡ് മാസ്റ്റർ സി ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രാധക്കുട്ടി, കേരള കേന്ദ്രസർവകലാശാല വിദ്യാർത്ഥി കെ.പ്രഭിജിത്ത് എന്നിവർ സംസാരിച്ചു.കെ. രജനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജശേഖര നായിക് നന്ദിയും പറഞ്ഞു. കേരള കേന്ദ്ര സർവകലാശാല രണ്ടാം വർഷ സോഷ്യൽ വർക്ക് ട്രെയിനികളായ കെ.ആർ.ഹൃദ്യ, കെ.പ്രഭിജിത്ത് എന്നിവർ നേതൃത്വം നൽകി.