youth

ചെറുവത്തൂർ:കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിനോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ചെറുവത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധിച്ചു. മടക്കര പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രദീപൻ തുരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഹുൽ കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ സേവാദൾ ജില്ലാ പ്രസിഡന്റ് എം.വി.ഉദ്ദേശ് കുമാർ,​ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി.ശ്രീജിത്ത്‌,​ സേവാദൾ ജില്ലാ സെക്രട്ടറി വിനോദ് തുരുത്തി,​യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം സെക്രട്ടറി പ്രിജിന അച്ചാംതുരുത്തി,​യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അനിൽ കടങ്കോട്,ആദിത്യൻ അച്ചാംതുരുത്തി എന്നിവർ സംസാരിച്ചു.