പരിയാരം: ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എം.വി.ഗോവിന്ദൻ എം.എൽ.എ നിർവ്വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച് എം.ഡി.പി.എം ഡോ.പി.കെ. അനിൽകുമാർ, ജില്ലാ ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ.സി പി.ബിജോയ്, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ , പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ബാബുരാജൻ, ടി.പി.രജനി, ടോണ വിൻസന്റ്, ആർ.ഗോപാലൻ , ഇ.സി മല്ലിക, അബ്ദുൾ ഷുക്കൂർ, എം.ടി.മനോഹരൻ, എം.എ.ഇബ്രാഹിം, പി.വി.രാമചന്ദ്രൻ, ഡോ.കെ.പി.അനുശ്രീ, ജി.സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.