തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മലപ്പട്ടം , ചെങ്ങളായി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതിയതായി നിർമ്മിക്കുന്ന അഡൂർക്കടവ് പാലത്തിന്റെ പ്രവൃത്തിയുടെ ഉദ്ഘാടനം എം.വി.ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു.സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ.കെ.കെ. രത്നകുമാരി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റോബർട്ട് ജോർജ്, മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി പ്രിയ, പി.ഡബ്ളു.ഡി പാലം എക്സിക്യുട്ടീവ് എൻജിനീയർ കെ.എം.ഹരീഷ്, കൊയ്യം ജനാർദ്ദനൻ, പി.ബാലകൃഷ്ണൻ, പി.വി.രജിത, അഡ്വ.എം.സി രാഘവൻ, എം.പി.രാധാകൃഷ്ണൻ, ടി.വി. ഹസൈനാർ , കെ.എം.മനോജ്, കെ.സാജൻ, കെ.ഉമാവതി എന്നിവർ സംസാരിച്ചു.