c

ചെറുപുഴ: മലയോരത്ത് പ്രകൃതിക്ഷോഭ സാദ്ധ്യതാ പ്രദേശങ്ങൾ പെരിങ്ങോം സി ആർ.പി.എഫ് കേന്ദ്രത്തിൽ നിന്നുമെത്തിയ പ്രത്യേക സംഘം സന്ദർശിച്ചു. മലയോരത്ത് തുടരുന്ന കനത്ത മഴയും വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിലുമാണ് പ്രത്യേക സംഘം രാജഗിരിയിലെത്തിയത്. അടിയന്തിര സാഹചര്യമുണ്ടായാൽ ഇവിടേയ്ക്ക് എത്തേണ്ടതെങ്ങനെയെന്നും രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്നും മറ്റും മനസിലാക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങോം സി ആർ.പി.എഫ് ഡി.ഐ.ജി പി.എം.ജെ.വിജയ് നിർദ്ദേശം നൽകിയതനുസരിച്ചായിരുന്നു സന്ദർശനം. ഡെപ്യൂട്ടി കമാൻഡന്റ് എ.എസ്.മിനിമോൾ, ഇൻസ്പെക്ടർ കെ.പി.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.