പേരാവൂർ: കുനിത്തലയിൽ കനത്ത മഴയിൽ നാശ നഷ്ടമുണ്ടായ വീടുകൾ സി.പി.ഐ ജില്ലാ സെക്രട്ടറി സി പി.സന്തോഷ്‌കുമാർ സന്ദർശിച്ചു. ചൗള നഗറിലെ ജെയിൻ ജോസഫ്, വാഴക്കാലായിൽ സുദർശനൻ,എം.കെ.സുനിൽ എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്.
ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ.വി.ഷാജി,മണ്ഡലം സെക്രട്ടറി സി കെ.ചന്ദ്രൻ, അസി.സെക്രട്ടറി ഷിജിത്ത് വായന്നൂർ, ലോക്കൽ കമ്മിറ്റി അംഗം എം.രാധാകൃഷ്ണൻ, കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗം സുരേഷ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.