nhm
nhm

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ജീവനക്കാർ സമരം തുടങ്ങി. ഇന്നലെ നടത്തിയ നിസ്സഹകരണസമരത്തിന്റെ പിന്നാലെ പത്താം തിയതി മുതൽ സുചനാ പണിമുടക്കും നടത്തുമെന്ന് എൻ.ഏച്ച്.എം എംപ്ലോയീസ് യൂണിയൻ അറിയിച്ചു. അർഹതപ്പെട്ട ഫണ്ട് അനുവദിക്കാത്തതും, ആരോഗ്യമേഖലയിൽ നടപ്പാക്കുന്നപദ്ധതികൾ നടപ്പാക്കാത്തതും, ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽക്കാത്തതിനെ തുടർന്നുമാണ് സമരത്തിലേക്കിറങ്ങിയത്. മെറ്റേണിറ്റി ലീവ് അനുവദിക്കുക,
ഇ.പി.എഫ് അനുവദിക്കുക, ഇ.എസ്.ഐ ആനുകുല്യം നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ ട്രഷറർ റാൻഡോൾഫ്, ശീതൾ, ഷിനു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.