mullappally
mullappally

വടകര: മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിന്റെ ഫലമാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള മേഖലയിൽ യാത്രാക്ലേശം പ്രതിദിനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. മൺസൂൺ തുടങ്ങിയതോടെ ദേശീയപാത വെള്ളക്കെട്ട് മൂലം പൂർണമായും തകർന്നിരിക്കുന്നു. ദേശീയ പാത അതോറിറ്റിക്കും സംസ്ഥാന സർക്കാരിനും ഈ അനാസ്ഥ കണ്ടിട്ടില്ലെന്ന് നടിച്ച് പോകാനാവില്ല. അധികൃതരുടെ മൃദു സമീപനം ജനങ്ങളോടുള്ള ക്രൂരമായ അനീതിയും വെല്ലുവിളിയുമാണ്. നിർമ്മാണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ദേശീയ പാത അതോറിറ്റിയും സംസ്ഥാന സർക്കാരും സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു