ബാലുശ്ശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നന്മണ്ട മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ സബ്ട്രഷറി ഓഫീസിന് മുമ്പിൽ പ്രകടനവും വിശദീകരണയോഗവും നടത്തി. വനിതാഫോറം സംസ്‌ഥാന സെക്രട്ടറി എം. വാസന്തി ഉദ്ഘാടനം ചെയ്തു. എ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കെ എം. ഉമ്മർ, ശ്രീധരൻ പാലയാട്, കെ. എം. രാജൻ, വി.സി. ശിവദാസ്, കെ.ഭാസ്കരൻ, എം.രാജൻ, കുഞ്ഞികൃഷ്ണൻ നായർ, കെ. പി. ആലി,എം. അരവിന്ദൻ, സി. രാജൻ, എം.ടി.മധു, പി.ജയപ്രകാശ്, ടി.ഹരിദാസൻ, കെ.കെ. ബാലകൃഷ്ണൻ, രമേശൻ വലിയാറമ്പത്ത്, വി.ടി.ഉണ്ണിമാധവൻ എന്നിവർ പ്രസംഗിച്ചു.