മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ചവരെയും അവരുടെ രക്ഷിതാക്കളെയും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. 'വിജയോത്സവ് 2024' എന്ന പേരിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് മാളിക, കപ്പ്യേടത്ത് ചന്ദ്രൻ, പി പി അബ്ദുൽ മജീദ്, എം.ടി അസ്‌ലം, ഹാരിസ് ബാബു, അബ്ദുചാലിയാർ, ടി പി സാദിഖ്, ഷിംജി വാര്യംകണ്ടി, കെ.ടി ഷരീഫ്, കെ.സി.നൂറുദ്ദീൻ, നിസാർ, ഷമീർ, റൈഹാന നാസർ,സാജിത, വിപി.അനീസ് ,ഡിറ്റോ തോമസ് എന്നിവർ പ്രസംഗിച്ചു.