photo
ബാലുശ്ശേരി കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി കൃഷിഭവനിൽ ഞാറ്റുവേലചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ മുഹമ്മദ്‌ ഫൈസൽ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ ശുഭശ്രീ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം ഡി.ബി. സബിത, ഇന്ദിര, അനൂജ, വിജേഷ് ,ശിഖ, എൻ.സി. സുരേഷ്, ജയരാജൻ, സിന്ധു, സതീഷ് എന്നിവർ പങ്കെടുത്തു. ജൂലായ് നാലു വരെ കൃഷിഭവനിൽ നിന്ന് വിവിധയിനം ഫലവൃക്ഷത്തൈകളുടെ നടീൽ വസ്തുക്കൾ, കുറ്റികുരുമുളക്, തെങ്ങിൻതൈകൾ, കവുങ്ങിൻതൈകൾ, ജൈവ വളങ്ങൾ തുടങ്ങിയവ ചന്തയോടനുബന്ധിച്ച് ലഭ്യമാകും.