മേപ്പയ്യൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് കൃഷിഭവൻ പരിസരത്ത് ആരംഭിച്ച ഞാറ്റുവേല ചന്ത വൈസ് പ്രസിഡന്റ് കെ.പി. രജനി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.എം. അമ്മത്, എ.ഇന്ദിര അമൃത ബാബു, കെ.മാലതി എന്നിവർ പങ്കെടുത്തു. കെ. സിന്ധു,പി.കെ പ്രീജ , എ.കെ രജില, എന്നിവർ നേതൃത്വം നൽകി. പന്തലായനി ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ കർഷകർക്ക് ആവശ്യമുള്ള നടീൽവസ്തുക്കൾ ജൈവ ജീവാണു വളങ്ങൾ , പച്ചക്കറി വിത്തുകൾ, തൈകൾ ,ചെണ്ടുമല്ലി തൈകൾ എന്നിവ ഞാറ്റുവേലയിൽ ലഭ്യമാണ്.