കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് ഉടൻ തുറന്ന് പ്രവർത്തിക്കണമെന്ന് സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം പ്രൊഫ.വി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ മൊയ്തു കണ്ണങ്കോടൻ അദ്ധ്യക്ഷത വഹിച്ചു. ടി.നാരായണൻ വട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു. സി. കെ. കരുണാകരൻ, നാസർ താനാരി, ഗഫൂർ മലോപ്പൊയിൽ, ടി. മമ്മൂട്ടി, ഡൽഹി കേളപ്പൻ, പി.അബ്ദുൽ മജീദ്, അഷ്റഫ് കൊല്ലാണ്ടി, സി . നാരായണൻ, ശിവാനന്ദൻ പുലിയൂർ, വി. എം. കുഞ്ഞിക്കണ്ണൻ, കെ.സി.കുഞ്ഞമ്മദ്, കെ.പി.അഷറഫ്, സുധീർ പ്രകാശ്, ജമാൽ കുറ്റ്യാടി, വി. പി. സജീഷ് പ്രസംഗിച്ചു.