തിക്കോടി: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളെ തുടർന്ന് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര സ്വദേശിയായ വിദ്യാർത്ഥിയെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിഴൂർ കാട്ടുകുളത്തിൽ കുളിച്ച കുട്ടിയ്‌ക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടത്തിയത്. മുൻകരുതലിന്റെ ഭാഗമായി നഗരസഭയുടെ കുളത്തിലേക്കുള്ള പ്രവേശനം നിരോധിച്ചെന്നും വെള്ളം പരിശോധനയ്ക്ക് അയച്ചെന്നും പയ്യോളി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.